തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ കോൺഗ്രസിെൻറയും ബി.ജെ.പിയുടെ നിലപാട് രാഷ്ട്രീയത്തിലെ അധമ പ്രവർത്തനമാണെന്ന് എം.സ്വാരാജ് എം.എൽ.എ. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളെ കോൺഗ്രസ് ഒറ്റുകൊടുക്കുകയാണ്. കോൺഗ്രസും ബി.ജെ.പിയും ഒരേ ആശയങ്ങളുള്ള പാർട്ടികളായി മാറിയെന്നും സ്വരാജ് ആരോപിച്ചു.
വിധി വന്ന സാമൂഹിക പശ്ചാത്തലം പ്രസക്തമാണ്. കോൺഗ്രസിേൻറത് പിന്തിരിപ്പൻ നയമാണ്. വിശ്വാസികളുടെ പ്രതിഷേധം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. വെള്ളം ചേർക്കാത്ത വർഗീയതയാണ് ഇക്കാര്യത്തിൽ കോൺഗ്രസിേൻറത്. ചോരപ്പുഴ ഒഴുക്കിയും സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പരാമർശം രാഷ്ട്രീയ നില തെറ്റിയതാണെന്നും ചോരപ്പുഴ ഒഴുക്കാൻ ഡി.വൈ.എഫ്.െഎ മുന്നോട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനം സാമൂഹ്യ പ്രക്രിയയുടെ ഭാഗമായ മാറ്റമെന്നാണ് ഡി.വൈ.എഫ്.െഎ വിലയിരുത്തൽ. ശബരിമല വിഷയത്തിൽ സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. നവോത്ഥാന ചരിത്രത്തിൽ ഇത് ഓർമിക്കപ്പെടും. കാലാനുസൃതമായി ആചരങ്ങൾ മാറിയിട്ടുണ്ട്. ആചാരങ്ങൾ അനാചാരമാണെന്ന് ആചരിക്കുന്നവർ വാദിക്കില്ല. ശബരിമല വിഷയത്തിൽ നവോത്ഥാന സദസുകൾ സംഘടിപ്പിക്കും. രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്നും സ്വരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.