കണ്ണൂർ: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് ഒപ്പമാണോ പാർട്ടിയും സർക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രനും നിലപാട് വ്യക്തമാക്കണം. ശബരിമല യു.ഡി.എഫിന്‍റെ പ്രധാന വിഷയമല്ലെന്നും വികസനമാണ് മുദ്രാവാക്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ടില്ല. കെ. സുധാകരന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കോ-ലീ-ബി സഖ്യമെന്നത് പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ്. സി.പി.എം-ബി.ജെ.പി ബന്ധം പുറത്തായതിന്‍റെ വെപ്രാളമാണിത്. നേമത്തെ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സി.പി.എം നിലപാട് ശരിയായിരുന്നു വെന്നാണ് യെച്ചൂരി ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ല. ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.
വിവാദ വിഷയങ്ങൾ ഒഴിവാക്കി വികസനത്തിൽ ഉൗന്നി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെ യെച്ചൂരി തന്നെയാണ് ശബരിമലയെ കേന്ദ്ര ബിന്ദുവാക്കിയത്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച എൽ.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.