ശബരിമല: നിലക്കലിൽ കൂടുതൽ വാഹനങ്ങൾക്ക്​ പാർക്കിങ്​ സൗകര്യം

ശബരിമല: തീർഥാടകരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ നിലക്കലിൽ അധിക പാർക്കിങ്‌ സൗകര്യങ്ങൾ ഒരുക്കുന്നു. നിലവിൽ 7000 വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യമാണ്‌ നിലക്കലിലുള്ളത്‌. 500 വാഹനങ്ങൾക്ക്‌ അധികമായി പാർക്കിങ്‌ ഒരുക്കാനുള്ള ക്രമീകരണങ്ങളാണ്‌ ദേവസ്വം ബോർഡ്‌ കൈക്കൊണ്ടിരിക്കുന്നത്‌.

നിലവിലെ പാർക്കിങ്‌ ഗ്രൗണ്ടുകൾക്ക്‌ പുറമെ മറ്റ്‌ സ്ഥലങ്ങളിൽ കൂടി സൗകര്യം ഒരുക്കും. റബർ മരങ്ങൾക്കിടയിലുള്ള സ്ഥലം വൃത്തിയാക്കി പാർക്കിങ്ങിന്​ നൽകാനാണ്‌ തീരുമാനം. ഇതിനായി മരങ്ങൾക്കിടയിലെ സ്ഥലങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച്‌ ഒരുക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.

Tags:    
News Summary - Sabarimala: Parking facility for more vehicles at Nilakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.