ശബരിമല: പമ്പയില്‍നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടക്കുന്ന രാത്രി ഒമ്പതിനുമുമ്പ് ദര്‍ശനത്തിന് എത്തുന്നു എന്ന് സി.സി.ടി.വിയിലൂടെ പൊലീസ് ഉറപ്പാക്കും.
സന്നിധാനം ദേവസ്വം െഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്പെഷല്‍ ഓഫിസര്‍ സൗത്ത് സോണ്‍ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സന്നിധാനത്തെ എല്ലാ വകുപ്പിലും ഓരോ കോവിഡ് പ്രോട്ടോകോള്‍ കം ലെയ്സൺ ഓഫിസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രോട്ടോകോള്‍ കം ലെയ്സൺ ഓഫിസര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.
ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്ലൈ ഓവറിന് കിഴക്കേ ട്രാക്കില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുമുടി കെട്ടഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.