ശബരിമല തീർഥാടനത്തിരക്ക്: ഹുബ്ബള്ളി-കോട്ടയം ട്രെയിൻ പ്രത്യേക സർവിസ് നടത്തും

ബംഗളൂരു: ശബരിമല തീർഥാടനകാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ​ട്രെയിൻ സർവിസ്‌ നടത്തും. എസ്.എസ്.എസ് ഹുബ്ബള്ളി-കോട്ടയം-എസ്.എസ്.എസ് ഹുബ്ബള്ളി പ്രതിവാര പ്രത്യേക ​ട്രെയിനാണ് (07371/07372) സർവിസ് നടത്തുന്നത്.

ഈ മാസം 19 മുതൽ ജനുവരി 14 വരെ ഒമ്പത് സർവിസുകളുണ്ടാകും. എസ്.എസ്.എസ് ഹുബ്ബള്ളിയിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചക്ക് 12ന് കോട്ടയത്തെത്തും.

തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ച 12.50ന് ഹുബ്ബള്ളിയിലെത്തും.

ഹാവേരി, റണെബെന്നുർ, ഹരിഹർ, ദാവണഗെരെ, ബിരുർ, അർസിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്.എം.വി.ടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Tags:    
News Summary - Sabarimala Pilgrims Rush: Hubballi-Kottayam Train to Run Specific Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.