തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ഈ വിഷയത്തിൽ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ചെയ്തത്. ആവശ്യമെങ്കിൽ ആചാര സംരക്ഷണത്തിനായി നിയമനിർമാണം വേണമെന്നാണ് ബി.ജെ.പി നിലപാടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും ആചാരങ്ങളും സമഗ്രമായി സുപ്രീംകോടതിയിൽ അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്. വിശ്വാസ സംരക്ഷണത്തിനായി ഭരണഘടനാപരിരക്ഷ നേടിയെടുക്കാൻ ശ്രമിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.