ശബരിമല ക്ഷേത്രത്തിന്‍റെ പേരുമാറ്റി; ഇനി മുതൽ 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം'

ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി. 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക എന്നു കാണിച്ച് ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്‍റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്.

ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ദേവസ്വം ബോര്‍ഡിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Tags:    
News Summary - sabarimala temple name changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.