ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിയുടെ വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. സുപ്രീംകോടതിയുടെ വിശാലബെഞ്ച് വിധി പറഞ്ഞതിന് ശേഷം മാത്രമേ ഈ വിഷയത്തിൽ അഭിപ്രായം പറയയാനാകൂ. സുപ്രീംകോടതി വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.
സുപ്രീംകോടതി വിധിവന്നശേഷം സാമൂഹിക സമവാക്യമുണ്ടാക്കും. സുപ്രീംകോടതി വിധിവരുേമ്പാൾ ബി.ജെ.പിയും കോൺഗ്രസും സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു. ജനങ്ങളുടെ മറ്റു പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് യു.ഡി.എഫ് വിഷയമുയർത്തുന്നത്. വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പ്രശ്നങ്ങൾ സാമൂഹിക ചർച്ചയിലൂടെയും ബോധവൽക്കരണത്തിലൂടെയുമാണ് നടപ്പാക്കേണ്ടതെന്നും എം.എ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.