ശബരിമല: വിധിക്കെതിരെ പ്രകടനം നടത്തിയ അധ്യാപികക്ക്​ സസ്​പെൻഷൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അധ്യാപികയ്ക്ക് സസ്പെൻഷൻ. പത്തനംതിട് ട വള്ളിക്കോട് ഗവൺമ​െൻറ്​ എൽ.പി സ്കൂൾ അധ്യാപിക പി.കെ.ഗായത്രിദേവിയെയാണ് സസ്പെൻഡ് ചെയ്തത്.

പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടേതാണ് ഉത്തരവ്. കഴിഞ്ഞ ജനുവരി മൂന്നിന് വള്ളിക്കോട് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ഗായത്രീദേവി പങ്കെടുക്കുകയും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാണിച്ച് വള്ളിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി.

Tags:    
News Summary - Sabarimala Verdict issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.