തിരുവനന്തപുരം: മുഖ്യമന്ത്രി കണ്ണുരുട്ടി, ശബരിമല വിഷയത്തിൽ തുടർനടപടി എന്തെന്നറിയാതെ കുഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്ന നിലപാട് സ്വീകരിച്ച ദേവസ്വം ബോർഡ്, മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് കർക്കശമാക്കിയതോടെ ഇരുട്ടിൽതപ്പുകയാണ്. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് പ്രസിഡൻറ് എ. പത്മകുമാർ വ്യക്തമാക്കിയിരുന്നെങ്കിലും ചൊവ്വാഴ്ച ബോർഡ് യോഗം ഇൗ വിഷയത്തിൽ തീരുമാനമെടുത്തില്ല.
പുനഃപരിശോധന ഹരജികളിൽ തീരുമാനമുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് ദേവസ്വം ബോർഡിെൻറ തീരുമാനം. ശബരിമല കേസിൽ നേരത്തെ ബോർഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ഇക്കുറി കേസെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും വിവരമുണ്ട്. പുതിയ അഭിഭാഷകനെയും ബോർഡ് തേടുന്നുണ്ട്. അതിനിടെ, ദേവസ്വം ബോർഡിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. േബാർഡ് വടികൊടുത്ത് അടി വാങ്ങരുതെന്നായിരുന്നു മുന്നറിയിപ്പ്. ഭക്തരെ തടഞ്ഞ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറയുന്നു.വിധിക്കെതിരായ ഹരജികൾ നവംബർ 13നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മണ്ഡലകാലത്തിനുമുമ്പ് വാദം കേള്‍ക്കും. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റ് നിയമമാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ അഭിഭാഷകരുമായി ചര്‍ച്ച പൂര്‍ത്തിയാകണമെന്നാണ് ബോർഡ് നിലപാട്. മണ്ഡലകാലത്തിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെങ്കിലും എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അക്രമങ്ങളിൽ കർശന നടപടി; നിയമസഭ വിളിക്കേണ്ടതില്ല –മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിന് വന്ന സ്ത്രീകൾക്കും അവരുടെ വീടുകൾക്കും നേെര ഉണ്ടായ അക്രമങ്ങളിൽ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും ഇവർക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ പോയതിന് േജാലി നഷ്ടപ്പെട്ടതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടും.
സുപ്രീംകോടതിവിധി നടപ്പാക്കാമോ എന്ന് യോഗം ചർച്ച ചെയ്യേണ്ടതില്ല. നിയമസഭസമ്മേളനവും വിളിക്കേണ്ടതില്ല. ശബരിമലദർശനത്തിന് തിരുപ്പതി മാതൃകയിൽ ഒാൺലൈൻ സംവിധാനം ആലോചിക്കും. സ്ഥിരമായി ചിലർക്ക് ക്യാമ്പ് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസിനെപോലും വര്‍ഗീയവത്കരിക്കാൻ ഹീനശ്രമം നടക്കുന്നു. സേനയിലെ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ആഹ്വാനം ചെയ്തു. െപാലീസില്‍ കലാപമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് ഇവര്‍ ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻറിന് അദ്ദേഹത്തിേൻറതായ പരിമിതികളുണ്ടായിട്ടുണ്ട്.
വര്‍ഗീയധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. സ്വയം തകരാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. സുപ്രീംകോടതിവിധിയെ ചരിത്രപരമെന്നാണ് എ.ഐ.സി.സി വിശേഷിപ്പിച്ചത്. കേന്ദ്രസര്‍ക്കാറാകട്ടെ വിധി നടപ്പാക്കുന്നതിന് നിരോധനനിയമങ്ങള്‍ പ്രയോഗിക്കണമെന്നും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാറിനോട് അവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതിയില്‍ ധാരാളംപേര്‍ കക്ഷിചേർന്നെങ്കിലും ബി.ജെ.പിയോ കോണ്‍ഗ്രസോ കക്ഷിചേര്‍ന്നില്ല. ആക്ടിവിസ്റ്റാണോ എന്ന് പരിശോധിക്കണമോയെന്ന ചോദ്യത്തിന് പൂർവാശ്രമം ഇതിലിെല്ലന്നായിരുന്നു മറുപടി. രൂപമോ ഭാവമോ വേഷമോ നോക്കി ഭക്തി തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.