തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്ത്രി കുടുംബത്തെ സമവായ ചർച്ചക്ക് വിളിച്ചു. തന്ത്രി കുടുംബത്തെ പ്രതിനിധികരിച്ച് കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവർ പെങ്കടുക്കും. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും ചർച്ചയിൽ പെങ്കടുക്കും.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് സമവായ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ചർച്ചകൾക്ക് ശേഷം മാത്രമേ വിധി നടപ്പാക്കാവു എന്ന് സി.പി.എം സംസ്ഥാന നേതൃത്വവും നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രി കുടുംബത്തെ സർക്കാർ ചർച്ചക്ക് വിളിച്ചത്.
സെപ്തംബർ 28നാണ് ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ആർത്തവകാലത്തെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനത്തിന് വഴിയൊരുക്കി കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടത്തിലെ മൂന്ന് (ബി) ആണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് 4-1 ഭൂരിപക്ഷത്തിന് റദ്ദാക്കിയത്. അതേസമയം, ബഹുസ്വര സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഹരജിയെന്ന് കുറ്റപ്പെടുത്തി അഞ്ചംഗ ബെഞ്ചിലെ ഏക വനിത ജഡ്ജി സ്ത്രീപ്രവേശത്തിെനതിരെ വിധി പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.