ശബരിമല: യുവതികൾ എത്തുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. യുവതികളെ എത്തിക്കുമെന്ന് ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബ ുക്ക് കൂട്ടായ്മ അറിയിച്ചതോടെയാണിത്. കുംഭമാസപൂജകൾക്കായി ചൊവ്വാഴ്ച നടതുറന്ന ശ ബരിമലയിൽ ഭക്തരുടെ തിരക്ക് കുറവാണ്. യുവതികൾ ആരും സുരക്ഷ ആവശ്യെപ്പട്ട് പമ്പയിലോ നിലക്കലിലോ പൊലീസിനെ സമീപിച്ചിട്ടില്ല. എങ്കിലും അപ്രതീക്ഷിതമായി യുവതികൾ എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. നിലക്കൽ മുതൽ സന്നിധാനംവരെ 1500 ഒാളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒാരോയിടത്തും ഒാരോ എസ്.പിമാരുടെ മേൽനോട്ടത്തിലാണ് ക്രമീകരണം. നിരോധനാജ്ഞ വേണമെന്ന് പത്തനംതിട്ട എസ്.പി കലക്ടർക്ക് റിപ്പോർട്ട് നൽകിെയങ്കിലും പ്രഖ്യാപിച്ചിട്ടില്ല. യുവതികളെത്തിയാൽ പമ്പ- സന്നിധാനം പാതയിൽ വലിയതോതിൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. അതിനാൽ നിരോധനാജ്ഞ വേണമെന്ന് പൊലീസ് വീണ്ടും ആവശ്യെപ്പട്ടിട്ടുണ്ട്.
തീർഥാടന കാലത്തേതിനെക്കാൾ കൂടുതൽ ശബരിമല കർമസമിതി പ്രവർത്തകർ പമ്പ-സന്നിധാനം പാതയിൽ തമ്പടിച്ചിട്ടുണ്ട് എന്നാണ് വിവരം. തീർഥാടന കാലത്ത് കർമസമിതി ‘കാവൽക്കാരെ’ വെട്ടിച്ച് യുവതികൾ ദർശനം നടത്തിയത് നാണക്കേടായെന്ന ആർ.എസ്.എസ് വിലയിരുത്തൽ കൂടി കണക്കിലെടുത്താണ് കൂടുതൽ പേരെ നിയോഗിച്ചത്. നിലക്കലിൽനിന്ന് പമ്പയിലെത്താൻ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണുള്ളത്. ബസുകൾ ഒാരോന്നും പൊലീസ് പരിശോധിച്ച് യുവതികളിെല്ലന്ന് ഉറപ്പുവരുത്തിയാണ് വിടുന്നത്.
ദർശനത്തിനു യുവതികളെത്തിയാൽ പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് യുവതികൾക്ക് ദർശന സൗകര്യം ഒരുക്കാൻ പൊലീസ് തയാറാകില്ലെന്നാണ് വിവരം. സന്നിധാനത്ത് നടപ്പന്തലിലും മറ്റും നേരേത്ത ഏർെപ്പടുത്തിയപോലുള്ള കടുത്ത നിയന്ത്രണം ഇത്തവണയില്ല. ഭക്തരെ തങ്ങുന്നതിനും വിശ്രമിക്കുന്നതിനും അനുവദിക്കുന്നുണ്ട്. മേലേതിരുമുറ്റത്ത് വാവരുനടക്ക് മുന്നിൽ ഇപ്പോഴും ബാരിക്കേഡുകളുണ്ട്. എന്നിരുന്നാലും ഭക്തർ പോകുന്നത് തടഞ്ഞിട്ടില്ല. ഭക്തർ കുറവായതിനാൽ സ്ഥിതിഗതികൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.