തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശന അവകാശം ഉയർത്തിപ്പിടിച്ച് സി.പി.എം കേ ന്ദ്ര കമ്മിറ്റി. ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടിയെ വിമർശിച് ചാണ് കേന്ദ്ര കമ്മിറ്റി സി.പി.എമ്മിെൻറ പ്രഖ്യാപിത നിലപാട് ആവർത്തിച്ചത്. ജനുവരി 17- 19 വ രെ തിരുവനന്തപുരത്ത് ചേർന്ന സി.സി യോഗശേഷം പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച നടപടിയിൽ പാളിച്ചയുണ്ടായെന്ന വിലയിരുത്തിയ സംസ്ഥാന നേതൃത്വെത്ത ഇതുവഴി സി.സി തള്ളിയിരിക്കുകയാണ്. വിഷയം വിശാലബെഞ്ചിന് സുപ്രീംകോടതി വിട്ടശേഷം ശബരിമല ദർശനത്തിന് എത്തിയ യുവതികളെ സംസ്ഥാന സർക്കാർ തടയുകയായിരുന്നു. ശബരിമല പുനഃപരിശോധന ഹരജികൾ തീർപ്പാക്കുന്നതിന് പകരം വ്യവസ്ഥകളിൽനിന്ന് വ്യതിചലിച്ച് മത വിശ്വാസ അവകാശം സംബന്ധിച്ച വിവിധ അഭിപ്രായങ്ങൾ ഒമ്പതംഗ ബെഞ്ചിന് വിടുകയായിരുന്നെന്ന് സി.സി പറയുന്നു.
കോടതിയിലെ മറ്റ് ബെഞ്ചുകളിൽ വാദം കേൾക്കുന്ന മറ്റ് മതവിശ്വാസങ്ങളിലെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെടുത്തിയ ഭൂരിപക്ഷ വിധി 2018ലെ വിധി ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടു. ഹരജികൾ അനുവദിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും അനിശ്ചിതാവസ്ഥക്ക് ഇടയാക്കുകയും ചെയ്തു. എല്ലാ മേഖലയിലും സ്ത്രീകളുടെ അവകാശത്തിന് സി.പി.എം പ്രതിബദ്ധമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനിടെ, പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധസമരങ്ങളെ രാജ്യത്ത് എല്ലായിടത്തും മുസ്ലിംകൾ നൈസർഗികമായി സ്വാംശീകരിച്ചുവെന്ന് കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. രാഷ്ട്രീയ വികാസങ്ങളെക്കുറിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.