തിരുവനന്തപുരം: ശബരിമലയിൽ നിരവധി യുവതികൾ കയറിയെന്ന വെളിപ്പെടുത്തലുകൾ പ്ര തിഷേധക്കാർക്കിടയിൽ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നു. സമരങ്ങൾ പരാജയപ്പെട്ടത ാണ് ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ കാരണമെന്ന അഭിപ്രായമാണ് സംഘ്പരിവാർ സംഘ ടനകൾ പങ്കുവെക്കുന്നത്. പൊലീസും സർക്കാറും ആസൂത്രിതമായി യുവതികളെ ശബരിമലയിൽ ക ൊണ്ടുവന്നപ്പോൾ തടയാൻ സാധിക്കാത്തത് തിരിച്ചടിയായെന്ന് കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ബി.ജെ.പി-സംഘ്പരിവാർ സംഘടനകളുടെ യോഗം വിലയിരുത്തിയിരുന്നു.
രണ്ട് യുവതികൾ ദർശനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഇൗ വിലയിരുത്തൽ. എന്നാൽ, കൂടുതൽ യുവതികൾ മലകയറിയെന്ന മന്ത്രിയുൾപ്പെടെയുള്ളവരുടെ സ്ഥിരീകരണം പ്രതിഷേധക്കാർക്ക് കനത്തതിരിച്ചടിയായി. പ്രതിഷേധം ശബരിമലയിൽനിന്ന് മാറ്റിയതും നിലയ്ക്കൽ, പന്തളം, പമ്പ എന്നിവിടങ്ങളിൽ ശ്രദ്ധപതിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായതുമാണ് യുവതികൾ ദർശനം നടത്താൻ സാഹചര്യമൊരുക്കിയതെന്ന നിരീക്ഷണം സംഘ്പരിവാർ സംഘടനകൾക്കുണ്ട്.
വിശ്വാസസംരക്ഷണത്തിെൻറ പേരിൽ ഇനിയും സമരം നടത്തുന്നതിൽ അർഥമില്ലെന്ന വിലയിരുത്തലിലാണ് അവർ. ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ വെളിപ്പെടുത്തൽ തെറ്റിദ്ധാരണ പരത്തുന്നതിനും റിവ്യു ഹരജികൾ പരിഗണിക്കുേമ്പാൾ കോടതിയിൽനിന്ന് അനുകൂലവിധി നേടാനുമുള്ള തന്ത്രമാണെന്ന് സംഘ്പരിവാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, വെളിപ്പെടുത്തലുകൾ പ്രതിഷേധക്കാരെ ആശങ്കയിലാക്കിയിട്ടുണ്ടെന്നത് വാസ്തവമാണ്.
ജനുവരി 22ന് റിവ്യു ഹരജി പരിഗണിക്കുന്നതുവരെ ശബരിമല വിഷയം സജീവമാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പിയും സംഘ്പരിവാറും. എന്നാൽ, യുവതികൾ പ്രവേശിച്ചതും കൂടുതൽപേർ എത്തിയെന്ന വെളിപ്പെടുത്തലും സുപ്രീംകോടതിയിൽ തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കളിലുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.