പത്തനംതിട്ട: മേടമാസ-വിഷു പൂജകൾക്കായി ശബരിമല നടതുറക്കുമ്പോൾ തെരഞ്ഞെടുപ്പു തീയതി അടുപ്പിച്ച് സംഘ്പരിവാർ മുൻ ൈകയിൽ യുവതികളെ ശബരിമലയിലെത്തിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണം. നവോത്ഥാന കേരളം കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ അവസരമുണ്ടാകരുത് എന്നു കരുതിയാണ് നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ യുവതി പ്രവേശനത്തിനായുള്ള ഇടപെടലുകളിൽനിന്ന് വിട്ടുനിൽക്കുന്നത്.
ഇത് മനസ്സിലാക്കി സംഘ്പരിവാർ കേരളത്തിൽനിന്നോ അയൽ സംസ്ഥാനങ്ങളിൽനിന്നോ യുവതികളെ ശബരിമലയിലെത്തിച്ച് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമമാണ് നടത്താനാലോചിക്കുന്നത്. ജാഗ്രതയോടെ ഈ നീക്കത്തെ മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.