ശബരിമല: പ്രത്യേക നിയമസഭ വിളിച്ചുകൂട്ടണം -ശ്രീധരൻ പിള്ള

കോഴിക്കോട്: ശബരിമല വിഷയത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി കേന്ദ്രത്തോട്​ ഇടപെടാൻ ആവശ്യപ്പെടണമെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ള. ശബരിമല പ്ര​ക്ഷോഭം പാതിവഴിയിൽ ഉപേക്ഷിച്ച കോൺഗ്രസ്​ ആണും പെണ്ണുംകെട്ട നിലപാടാണ്​ എടുത്തതെന്നും ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ശബരിമലയുമായി ബന്ധപ്പെട്ട് പ്രത്യക്ഷസമരം വേണ്ടെന്നും പ്രക്ഷോഭത്തിന് കൊടിയും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കേണ്ടെന്നും എ.ഐ.സി.സി പ്രസിഡൻറാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബി.ജെ.പി വിശ്വാസികൾക്കൊപ്പമാണ്. മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തിയാൽ നിയമസഭ വിളിച്ചുകൂട്ടണം. ഇതിന്​ എൽ.ഡി.എഫും യു.ഡി.എഫും മുൻകൈയെടുക്കണം.

ആഭ്യന്തര തീർഥാടന കേ​ന്ദ്രമായതിനാൽ ശബരിമല സംസ്ഥാന സർക്കാർ അധികാരപരിധിക്ക് കീഴിലാണ്​. കേന്ദ്രത്തിന് ഒന്നുംചെയ്യാനില്ല. കേന്ദ്ര ഇടപെടൽ ആവശ്യമാണെന്ന് പറയേണ്ടത് സംസ്ഥാന സർക്കാറാണ്. മന്ത്രിസഭയാണ് ഭരണഘടനാപരമായി ഇത്തരം തീരുമാനമെടുക്കേണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry -PS Sreedharan Pillai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.