ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്​; കേരളം ചവിട്ടിപുറത്താക്കുകയായിരുന്നെന്ന്​ സാബു ജേക്കബ്​

കൊച്ചി: താൻ പ്രഖ്യപിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നിന്ന്​ പുറത്തേക്ക്​ മാറ്റുന്നത്​ ഇഷ്​ടമുണ്ടായിട്ടല്ലെന്ന്​ കിറ്റക്​സ്​ എം.ഡി സാബു ജേക്കബ്​. തന്നെ കേരളം ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. നിക്ഷേപ പദ്ധതി സംബന്ധിച്ച്​ ചർച്ച ചെയ്യാനായി തെലങ്കാനയിലേക്ക്​ പുറപ്പെടുന്നതിന്​ മുമ്പാണ്​ അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചത്​.

'45 ദിവസത്തോളം എ​ന്നെ മൃഗ​ത്തെ പോലെ വേട്ടയാടുകയായിരുന്നു. എന്‍റെ അവസ്​ഥ ഇങ്ങനെയാണെങ്കിൽ ഒരു സാധാരണ വ്യവസായിയുടെ സ്​ഥിതി എന്താകും. ഉദ്യോഗസ്​ഥരുടെ മുഴുവൻ ചെയ്​തികളെയും വ്യവസായ മന്ത്രി ന്യായീകരിക്കുകയാണ്​' - സാബു ജേക്കബ്​ പറഞ്ഞു.

'നിക്ഷേപ പദ്ധതി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിട്ട്​ സംസ്​ഥാന സർക്കാറിൽ നിന്ന്​ ഒരാൾ പോലും എന്നെ വിളിച്ചിട്ടില്ല. എന്നാൽ, മറ്റു സംസ്​ഥാനങ്ങൾ നിരന്തരം ബന്ധപ്പെടുന്നു. ചർച്ചക്ക്​ വരാൻ തെലങ്കാന പ്രൈവറ്റ്​ ജെറ്റ്​ അയച്ചിരിക്കുകയാണ്​. മറ്റു സംസ്​ഥാനങ്ങൾ അതിവേഗം മാറു​േമ്പാൾ നമ്മൾ ഇപ്പോഴും 50 കൊല്ലം പിറകിലാണ്​' - അദ്ദേഹം പറഞ്ഞു.

തന്‍റെ കാര്യം തനിക്ക്​ നോക്കാനറിയാമെന്നും അത്​ വി​േട്ടക്കുവെന്നും എന്നാൽ, പുതിയ വ്യവസായികളെയെങ്കിലും സഹായിക്കുന്ന നിലപാട്​ ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sabu Jacob said that he is being expelled from kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.