കൊല്ലം: മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി സംബന്ധിച്ച ആധികാരിക പഠനം നടത്തിയശേഷം സമര്‍പ്പിച്ച സച്ചാര്‍ സമിതി റിപ്പോര്‍ട്ട് മുസ്ലിംകള്ക്ക് മാത്രമായി നടപ്പാക്കണമെന്ന് കൊല്ലത്ത് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുസ്ലിം പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നത് സാമൂഹിക നീതി നടപ്പാക്കാതിരിക്കാന്‍ ഇടവരുത്തും.
മുസ്ലിം കുട്ടികള്‍ക്കായി നടപ്പാക്കിയ സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി വീതിക്കപ്പെടണമെന്ന കോടതി വിധി വന്നത് ഇക്കാര്യത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഗവണ്മെൻറുകള് കാട്ടിയ അനാസ്ഥമൂലമാണ്. അതിനാല്‍ നീതിപൂര്‍വമായി കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. എ.കെ. ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കാരാളികോണം അന്‍സാറുദ്ദീന്‍, മുഹ്സിന് കോയ തങ്ങള്‍, ഇ.കെ. സിറാജ്, വലിയത്ത് ഇബ്രാഹിംകുട്ടി, ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ മൗലവി, മൂവാറ്റുപുഴ അഷ്റഫ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.