മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വിജയരാഘവനെ കടന്നാക്രമിച്ചിരുന്നു. ഇതിന് ശേഷമാണ് സാദിഖലി തങ്ങളും പ്രതികരണവുമായി രംഗത്തെത്തിയത്.
വിജയരാഘവനും ഞങ്ങളും ഒരേ നഗരസഭ പരിധിയിലുള്ളവരാണെന്ന് സാദിഖലി തങ്ങൾ പാണക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടെ പഠിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന് പാണക്കാട് കുടുംബത്തെ ചെറുപ്പംതൊട്ടുതന്നെ നന്നായി അറിയാം. പാണക്കാട് കുടുംബം എന്താണ് ചെയ്യുന്നതെന്നും ഞങ്ങളുടെ നിലപാടുകൾ എന്താണെന്നും വ്യക്തമായി അറിയുന്നയാളാണ്. നാട്ടുകാരൻകൂടിയായ സി.പി.എം സെക്രട്ടറി രാഷ്ട്രീയലാഭത്തിനുവേണ്ടി ഇത്തരം കാര്യങ്ങൾ മറക്കരുതെന്നും സാദിഖലി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.