നാദാപുരത്ത് സമാധാനം നിലനിർത്തേണ്ടത് മുസ്‍ലിം ലീഗിന്റെ കൂടി ആവശ്യമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: നാദാപുരത്ത് സമാധാനം നിലനിർത്തേണ്ടത് മുസ്‍ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും കൂടി ആവശ്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വടകരയിൽ സെൻസിറ്റീവായ പ്രദേശങ്ങൾ ഉണ്ട്. എന്നാൽ, രാഷ്ട്രീയമായ ചേരിതിരിവുകൾ ഏറ്റുമുട്ടലുകളിലേക്ക് പോകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ നിയന്ത്രണങ്ങൾക്ക് അതീതമാകും.

മുമ്പ് മുഹമ്മദലി ശിഹാബ്‌ തങ്ങളും മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുമെല്ലാം ചേർന്ന് നാദാപുരത്ത് സമാധാന സാഹചര്യം ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അതൊരു പൊട്ടിത്തെറിയിലേക്ക് പോകാൻ പാടില്ല. മുൻകരുതൽ എടുക്കുക എന്നത് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും ഗൗരവത്തിൽ പരിഗണിക്കണം.

രാഷ്ട്രീയ പാർട്ടികൾ മാത്രം ചെയ്താൽ അത് പൂർണമാവില്ല. എല്ലാവരെയും വിളിച്ചുചേർത്ത് സർവകക്ഷിയോഗം പെട്ടെന്ന് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Sadiqali Thangal said that the Muslim League is also necessary to maintain peace in Nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.