തൃപ്പൂണിത്തുറ: ആരോഗ്യനില മോശമാണെങ്കിലും മനോധൈര്യം ഉള്ളതുകൊണ്ട് മകൻ പ്രതിസന്ധി അതിജീവിക്കുമെന്ന് പായ് വഞ്ചി അപകടത്തിൽ രക്ഷപ്പെട്ട അഭിലാഷ് ടോമിയുടെ അച്ഛൻ റിട്ട. ലഫ്റ്റനന്‍റ് കമാണ്ടർ വി.സി. ടോമി. പുതിയ വാർത്തകൾ ആശ്വാസം നൽകുന്നു. അഭിലാഷിനെ കാണുന്നതിനായി ആസ്ട്രേലിയയിലേക്ക് പോകും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വി.സി. ടോമി മാധ്യമങ്ങളോട് പറഞ്ഞു. അഭിലാഷിന്‍റെ സഹോദരൻ ആസ്ട്രേലിയയിലാണ് ജോലി ചെയ്യുന്നത്.
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലാൻ തുറമുഖത്ത് നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിനു വേണ്ടി 'വി.എസ് തുരിയ' എന്ന പായ് വഞ്ചിയിൽ അഭിലാഷ് യാത്ര ആരംഭിച്ചത്. അഭിലാഷിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പായ്വഞ്ചികളിൽ സാഹസിക യാത്ര തുടങ്ങിയത്. ഇതിൽ ഏഴു പേർ വിവധ കാരണങ്ങളാൽ യാത്രാമധ്യേ പിന്മാറി.
ഫിലിഷിങ് പോയിന്‍റിലെത്താൻ 16,113.3 നോട്ടിക്കൽ മൈൽ ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന് ആഞ്ഞടിച്ച തിരമാലയിൽ അഭിലാഷ് സഞ്ചരിച്ച വഞ്ചിയുടെ പായ്മരം ഒടിഞ്ഞു വീശുകയായിരുന്നു. അപകടത്തിൽ അഭിലാഷിന്‍റെ നട്ടെല്ലിന് പരിക്കേറ്റു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം ഫ്രഞ്ച് മൽസ്യബന്ധന കപ്പലായ 'എഫ്.പി.വി ഒാസിരിസി'ലെ സംഘമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.