പി.കെ ശ്യാമളയുടേത് ക്രിമിനൽ കുറ്റം -പി.എസ് ശ്രീധരൻപിള്ള

തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക് രിമിനൽ കുറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ധാർമികത ഏറ്റെടുത്ത് ശ്യാമള രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി, സർക്കാർ തലങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണം. വിലപ്പെട്ട മനുഷ്യ ജീവൻ മതിയായ കാരണമില്ലാതെ നഷ്ടമായി. സി.പി.എം എത്തപ്പെട്ട അപചയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - sajan suicide case PS Sreedharan pillai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.