സജീഷി​െൻറ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

വടകര: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ത​​​െൻറ ആദ്യശമ്പളം കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വ്യാഴാഴ്ച വടകര റെസ്​റ്റ്​ ഹൗസിലാണ്​ മന്ത്രി ടി.പി. രാമകൃഷ്ണന് സജീഷ് ചെക്ക് കൈമാറിയത്.

പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സായിരുന്ന ലിനിയുടെ മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സജീഷിന് ജോലി നല്‍കിയത്. കൂത്താളി പി.എച്ച്.സിയിൽ ക്ലര്‍ക്കായി നിയമിക്കപ്പെട്ട സജീഷ് ജൂലൈയിലാണ്​ ജോലിയില്‍ പ്രവേശിച്ചത്

Tags:    
News Summary - Sajeesh's salary to flood relief - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.