സജി ചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനം; നിയ​മോപദേശം തേടി ഗവർണർ

തിരുവനന്തപുരം: സി.പി.എം എം.എൽ.എ സജി ചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനം സംബന്ധിച്ച് നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ടൊയെന്നാണ് ഗവർണർ നിയമോപദേശം തേടിയിരിക്കുന്നത്.

ഹൈകോടതി സ്റ്റാൻഡിങ് കൗൺസിൽ അഡ്വ.ഗോപകുമാർ നായരിൽ നിന്നാണ് നിയമോപദേശം തേടിയത്.നേരത്തെ ഭരണഘടന വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് സജി ചെറിയാൻ രാജിവെച്ചത്. ഇതുമായി കോടതികളിലുള്ള നിയമപ്രശ്നങ്ങൾ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വരാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങ് ജനുവരി നാലാം തീയതി നടത്താനാണ് സി.പി.എം ആലോചന. അതേസമയം അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വരാനുള്ള തീരുമാനത്തെ ബി.ജെ.പിയും കോൺഗ്രസും എതിർക്കുന്നുണ്ട്. സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിരുന്നു.

Tags:    
News Summary - Saji Cherian's Cabinet re-entry; Governor sought legal advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.