തിരുവനന്തപുരം: 10ാം ക്ലാസ് ജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിദ്യാർഥി സമൂഹത്തെ പരിഹസിക്കലാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം.മന്ത്രി സജി ചെറിയാൻ തൽക്കാലം 10ാം ക്ലാസ് ജയിച്ച വിദ്യാർഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ ഉത്തരവാദി സജി ചെറിയാനും, വി. ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാറാണ്. വിജയിച്ചവരെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനസാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് അലോഷ്യസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.