തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 120 സീറ്റുമായി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് നിയമസഭയിൽ ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാെൻറ കന്നിപ്രസംഗം. 2018-19 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയിലാണ് യു.ഡി.എഫിനെയും കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് സജി ഭരണത്തുടർച്ച പ്രഖ്യാപിച്ചത്. പുതുമുഖ എം.എൽ.എയുടെ പ്രഖ്യാപനത്തെ ഭരണപക്ഷ െബഞ്ചുകൾ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ചു. ചെങ്ങന്നൂർ എം.എൽ.എ ആയിരുന്ന കെ.കെ. രാമചന്ദ്രൻനായർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പ്രസംഗം ആരംഭിച്ചത്.
കേരള ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട വർഗീയ രാഷ്ട്രീയമാണ് ചെങ്ങന്നൂരിൽ കോൺഗ്രസ് നടത്തിയത്. സ്ഥാനാർഥി തെരഞ്ഞെടുപ്പ് മുതൽ പ്രചാരണങ്ങൾ വരെ വർഗീയത നിറഞ്ഞതായിരുന്നു. മൃദുഹിന്ദുത്വ കാർഡ് പ്രയോഗിക്കാനിറങ്ങിയവർക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മുതൽ മുഖ്യധാരാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മോശക്കാരനാക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. മുൻ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരനായിരുന്നു ഇതിനു പിന്നിൽ.
ചാനൽ ജഡ്ജിമാരല്ല യഥാർഥ വിധികർത്താക്കളെന്ന് ചെങ്ങന്നൂർ തെളിയിച്ചു. കർമം ചെയ്യുന്നവനേ ഫലം കിട്ടൂ. ഈ സർക്കാർ കർമം ചെയ്യുന്നു. അതിനു ഫലം കിട്ടി. വരാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് യു.ഡി.എഫിെൻറ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കും. കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ വലിച്ചെറിഞ്ഞ മാലിന്യം തൂത്തുവാരാനും കുറ്റസമ്മതം നടത്താനും കോൺഗ്രസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.