തട്ടികൊണ്ടുപോകൽ: സക്കീർ ഹുസൈന്​ ജാമ്യം

കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും സി.പി.എം മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന് ഹൈകോടതി ജാമ്യം അനുവദിച്ചു. ആറാഴ്ചത്തേക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം. ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് മറ്റൊരു പ്രധാന വ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുനശിപ്പിക്കാനോ ശ്രമിക്കരുത്, കേസിലെ പ്രതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടരുത്, ബുധനാഴ്ചകളില്‍ രാവിലെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ മുമ്പാകെ ഹാജരാകണം എന്നിവയാണ് മറ്റ് ഉപാധികള്‍.

എറണാകുളം വെണ്ണല ബംഗ്ളാവ് വില്ലയില്‍ ജൂബി പൗലോസിന്‍െറ പരാതിയിലാണ് ഇയാള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. കങ്ങരപ്പടിയിലെ ഡെയറി പ്ളാന്‍റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡെയറി പ്ളാന്‍റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. 2015 ജൂണ്‍ പത്തിന് നടന്ന സംഭവത്തില്‍ ഒരു വര്‍ഷം കഴിഞ്ഞ് പരാതി നല്‍കിയത് തന്നെ വ്യാജകേസില്‍ കുടുക്കാനാണെന്നായിരുന്നു ജാമ്യഹരജിയിലെ വാദം.

അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും മറ്റു ചില പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും സക്കീറിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നാലാം പ്രതി ഷീല തോമസ് ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനും ബോധിപ്പിച്ചു. ചില പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് പരിഗണിച്ചും കൂടുതല്‍ കസ്റ്റഡി ആവശ്യമില്ളെന്ന് വിലയിരുത്തിയുമാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

കപ്പള്ളി സിദ്ദിഖും ഫൈസലും റിമാൻഡിലാണ്​. നാലാം പ്രതി ഷീല തോമസിനെതിരെ പൊലീസ്​ ഇതുവ​രെ നടപടി എടുത്തിട്ടില്ല. ഒളിവിലായിരുന്ന സക്കീർ ഏരിയ കമ്മിറ്റി ഒാഫീസിലെത്തിയത്​ വിവാദമായിരുന്നു.

Tags:    
News Summary - sakeer hussain get bail from highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.