കോയമ്പത്തൂർ: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പലുമായ എൻ.കെ. ശക്തിവേൽ അറസ്റ്റിലായത് തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ. ശക്തിവേലിെൻറ ഒളിസേങ്കതത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കോയമ്പത്തൂർ റൂറൽ പൊലീസിെൻറ സഹകരണത്തോടെയാണ് കേരള പൊലീസ് ടീം നാടകീയമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂരിൽനിന്ന് 30 കിലോമീറ്റർ അകലെ അണ്ണൂരിലാണ് ശക്തിവേൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ശക്തിവേലിെൻറ സുഹൃത്തായ തങ്കബാലുവിെൻറ അപ്പാർട്മെൻറിൽ മൂന്നുദിവസം മുമ്പാണ് ശക്തിവേൽ എത്തിയത്. അപ്പാർട്മെൻറിനോട് ചേർന്ന് തങ്കബാലു സ്വകാര്യ െഎ.ടി.സി നടത്തിയിരുന്നു. ശക്തിവേലിെൻറ ഭാര്യ ഉപയോഗിച്ച ഫോൺ നമ്പർ പിന്തുടർന്നാണ് അന്വേഷണസംഘം കേന്ദ്രം കണ്ടെത്തിയത്. ഇതിന് സൈബർ പൊലീസ് വിഭാഗത്തിെൻറ സഹായവും തേടി. രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ ശക്തിവേലിനെ വലപ്പാട് സി.െഎ സന്തോഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
ശക്തിവേലിെൻറ ഭാര്യയെ പൊടുന്നനെ കാണാതായതാണ് അന്വേഷണസംഘത്തെ ജാഗരൂഗരാക്കിയത്. ഇവരുടെ മൊൈബൽ ഫോണിൽനിന്ന് മദ്രാസിലെ ഹൈകോടതി അഭിഭാഷകനുമായും ബന്ധപ്പെട്ടിരുന്നു. നാലാംപ്രതിയും കോളജിലെ ഫിസിക്കൽ ട്രെയിനറുമായ സി.പി. പ്രവീണും അഞ്ചാം പ്രതിയും പരീക്ഷ ഹാളിെൻറ ചുമതല വഹിച്ചിരുന്ന വിപിനും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
നെഹ്റു ഗ്രൂപ്പിന് കീഴിൽ കോയമ്പത്തൂരിലും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസിെൻറ സഹോദരനും സി.ഇ.ഒയുമായ പി. കൃഷ്ണകുമാറാണ് ഇൗ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നത്.
ഒരു മാസമായി ശക്തിവേൽ കോയമ്പത്തൂർ മേഖലയിൽ ഒളിവിൽ കഴിഞ്ഞതായാണ് പൊലീസ് നിഗമനം. മാർച്ച് ഒന്നിന് കോയമ്പത്തൂരിനടുത്ത ചിന്നിയംപാളയത്തുവെച്ച് തലനാരിഴക്കാണ് പൊലീസിെൻറ പിടിയിൽനിന്ന് ശക്തിവേൽ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.