തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതി വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഇക് കാര്യം അംഗീകരിച്ചത്. നടപടിക്രമങ്ങൾ നീണ്ടുപോകുമെന്നതിനാലാണ് കോടതി ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്നു ം ഓർഡിനൻസ് ഇറക്കാമെന്നും സർക്കാർ തീരുമാനിച്ചത്. കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പ െഷ്യൽ പ്രൊവിഷൻസ് ആക്ട് എന്ന പേരിൽ പുതിയ നിയമമാണ് ഓർഡിനൻസ് ആയി പുറത്തിറക്കുന്നത്.മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചു.
ഒരു ദുരന്തം പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ, സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരുടെ ശമ്പളത്തിെൻറ 25 ശതമാനം വരെ പിടിച്ചുവെക്കാൻ ഓർഡിനൻസിലൂടെ സംസ്ഥാന സർക്കാറിന് അധികാരമുണ്ടാകും. ഈ തുക എന്ന് തിരികെ നൽകണമെന്നത് ശമ്പളം പിടിച്ചതിന് ശേഷം ആറ് മാസത്തിനുള്ളിൽ സർക്കാർ പറഞ്ഞാൽ മതിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം നൽകാൻ ആയിരം കോടി രൂപ കടം വാങ്ങേണ്ടി വരും. ഓർഡിനൻസ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ശേഷംശമ്പളം നൽകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
ഒാർഡിനൻസിൽ ഗവർണറുടെ ഒപ്പ് വാങ്ങുന്നതോടെ നിയമസാധുത കൈവരും. അതിനുള്ള നടപടികളുമായി മുന്നോട്ട്പോവുകയാണ് സർക്കാർ. ഇക്കാര്യത്തിൽ രാജ്ഭവെൻറ നിലപാട് നിർണായകമാണ്.
മാസത്തിൽ ആറ് ദിവസത്തെ ശമ്പളമെന്ന ക്രമത്തിൽ അഞ്ച് മാസം കൊണ്ട് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറുമ്പോൾ ഈ തുക തിരികെ നൽകുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്ന് നിരീക്ഷിച്ച ഹൈകോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി വിധി.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.