തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പറേഷന് ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ തത്ത്വത്തിൽ അനുമതി നൽകി. 11ാം ശമ്പള പരിഷ്കരണ ആനുകൂല്യമാണ് നൽകുക.
•കേരള മീഡിയ അക്കാദമി ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.
• മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനിൽ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 615 ജീവനക്കാരുടെയും ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാരുടെയും വേതനം നിബന്ധനകളോടെ പരിഷ്കരിക്കും.
• 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി. 2023 മാർച്ച് 31 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവും.
• ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയൻസസിലെ ന്യൂറോ സര്‍ജറി വകുപ്പില്‍നിന്ന് വിരമിച്ച ഡോ. സഞ്ജീവ് വി. തോമസിനെ പുനര്‍ നിയമന വ്യവസ്ഥയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റിവ് ആൻഡ് കൊഗ്നിറ്റിവ് ന്യൂറോ സയന്‍സസ് ഡയറക്ടറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.