പാലക്കാട്: ലോക്ഡൗൺ കാലയളവുകളിൽ ജോലിക്ക് ഹാജരാകാതിരുന്ന ദിവസ വേതന/കരാർ ജീവനക്കാർക്ക് പ്രസ്തുത പ്രവൃത്തി ദിവസങ്ങൾ ഡ്യൂട്ടിയായി പരിഗണിച്ച് വേതനം അനുവദിക്കാൻ ധനവകുപ്പ് ഉത്തരവിട്ടു. െപാതുഗതാഗതം നിരോധിച്ച കെണ്ടയ്ൻമെൻറ് സോൺ/ഹോട്സ്പോട്ട് മേഖലയിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ ദിവസവേതനക്കാർക്കും കരാർ ജീവനക്കാർക്കുമാണ് വ്യവസ്ഥകൾക്ക് വിധേയമായി വേതനം അനുവദിക്കുന്നത്.
മറ്റ് മേഖലകളിലെ ദിവസ വേതനക്കാർ, കരാർ ജീവനക്കാർ എന്നിവർക്ക് ലോക്ഡൗൺ കാലയളവിൽ ഒരു മാസത്തെ പ്രവൃത്തിദിനങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങൾ ജോലിക്ക് ഹാജരായെങ്കിൽ പ്രസ്തുത മാസം ഹാജരാകേണ്ടിയിരുന്ന മുഴുവൻ ദിവസവും ഡ്യൂട്ടിയായി പരിഗണിച്ച് വേതനം നൽകാനും ഉത്തരവായി.
50 ശതമാനത്തിൽ കുറവ് ദിവസങ്ങളാണ് ജോലിക്ക് ഹാജരായതെങ്കിൽ ഹാജരായ ദിവസങ്ങളിലേക്ക് മാത്രം വേതനം നൽകാനും ധനകാര്യ അഡീഷനൽ സെക്രട്ടറി എസ്. ലത ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.