"തീർഥാടകർ വരുന്നത് ഭഗവാനെ കാണാനാണ്"; മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് വെച്ച ഫ്ലക്സ് എടുത്തുമാറ്റണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമല തീർഥാടകരുടെ ഇടത്താവളമായ ആലപ്പുഴ തുറവൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ് ബോർഡ് വെച്ചതിൽ ഹൈകോടതിയു​ടെ വിമർശനം.

തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡന്‍റെന്നാൽ ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്ന് മനസ്സിലാക്കണം. നടത്തിപ്പുകാരന്‍റെ ചുമതലയാണ്​ ഏൽപിച്ചിട്ടുള്ളത്​.

തീർഥാടകർ വരുന്നത് ഭഗവാനെ കാണാനാണ്​. ഫ്ലക്‌സ് എന്തുകൊണ്ടാണ്​ എടുത്തുമാറ്റാത്തതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ്​ എസ്​. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വാക്കാൽ ചോദിച്ചു. ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Salute to the Chief Minister at Sabarimala Station Flux; Criticized by the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.