കോഴിക്കോട്: വിദ്യാർഥിനികൾ മുഖം മറയ്ക്കുന്ന വസ്ത്രം (നിഖാബ്) ധരിക്കുന്നത് നിരോധിച്ച സര്‍ക്കുലറിനെ വിമ ര്‍ശിച്ചതിന് മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകള്‍ എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂര്‍ നടത്തുന് നത് നോക്കിനില്‍ക്കില്ലെന്ന് സമസ്ത േപാഷകസംഘടന ഭാരവാഹികൾ. ധാർഷ്ട്യം നിറഞ്ഞ ശൈലിയിൽനിന്ന് ഫസൽ ഗഫൂർ പിന്ന ോട്ടുപോയില്ലെങ്കിൽ നേരിടുമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എങ്ങനെ നേരിടണമെന്ന് സമസ്ത കോഒാഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ധിക്കാരം നിർത്തി ക്ഷമാപണം നടത്തണം. നിഖാബ് സർക്കുലർ എം.ഇ.എസിന് തിരുത്തേണ്ടിവരും. ഇല്ലെങ്കിൽ എം.ഇ.എസ് കോളജുകളിൽ കുട്ടികളെ അയക്കാതിരിക്കുന്നത് ആലോചിക്കും. മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽ ഫസൽ ഗഫൂറിനെ പെങ്കടുപ്പിച്ചാൽ ബഹിഷ്കരിക്കണമോയെന്നും സമസ്ത ചർച്ചചെയ്യും. നിഖാബ് നിരോധിച്ച ഉത്തരവ് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ്. സ്ഥാപന മേലധികാരിക്ക് അവരുടെ സ്ഥാപനത്തില്‍ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, ഇത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാല്‍ അതിനെ ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ല -അവർ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആനുകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ ന്യൂനപക്ഷാവകാശവും വ്യക്തിസ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തുതോല്‍പിക്കുമെന്നും നേതാക്കൾ പറഞ്ഞു. എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.എം.എഫ് വര്‍ക്കിങ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എസ്.കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.