കോഴിക്കോട്: സമസ്തയിലെ ചേരിപ്പോര് രൂക്ഷമായിരിക്കെ, മുശാവറ യോഗം ബുധനാഴ്ച കോഴിക്കോട് സമസ്ത ആസ്ഥാനത്ത് നടക്കും. ഇരുവിഭാഗങ്ങളും നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മലപ്പുറത്ത് നടന്ന സമവായ ചർച്ച ഒരുവിഭാഗം പങ്കെടുക്കാത്തതിനെ തുടർന്ന് ഫലപ്രദമായിരുന്നില്ല.
ലീഗ് അനുകൂല വിഭാഗം തങ്ങളുടെ ആവശ്യങ്ങൾ ജിഫ്രി തങ്ങൾക്കും എം.ടി. അബ്ദുല്ല മുസ്ലിയാർക്കും മുന്നിൽ സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിൽ അവതരിപ്പിച്ചു. സാദിഖലി തങ്ങളെ അപമാനിച്ച മുക്കം ഉമർ ഫൈസിക്കെതിരെ നടപടി എടുക്കുക, പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുപ്രഭാതം പത്രം പ്രസിദ്ധീകരിച്ച പരസ്യവുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങി 25ഓളം ആവശ്യങ്ങളാണ് ലീഗ് അനുകൂല വിഭാഗം മുന്നോട്ടുവെച്ചത്.
അതേസമയം, ചർച്ചയിൽനിന്ന് വിട്ടുനിന്ന ലീഗ് വിരുദ്ധ വിഭാഗമാകട്ടെ, സമസ്ത ആദർശ സംരക്ഷണ സമിതി രൂപവത്കരിച്ച് അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടും കത്ത് നൽകിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ മുശാവറ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.