കൊല്ലം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മദ്റസ അധ്യാപക സംഘടന ജംഇയ്യതുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികത്തിെൻറ ഭാഗമായ മഹാസമ്മേളനം കൊല്ലത്ത് തുടക്കമായി. 60ാം വാര്‍ഷിക സ്മരണയില്‍ 60 പതാകകള്‍ വാനിലുയര്‍ത്തിയാണ് സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ഖാദി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാർഥന നിര്‍വഹിച്ചു. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക് സ്വാഗതം പറഞ്ഞു. കര്‍ണാടക ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശരീഫ് റഹ്മാന് റസ്വി അല്‍ ഖാദിരി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിെൻറ ഭാഗമായി തയാറാക്കിയ പ്രത്യേക സുവനീര്‍ ഇസ്മായീല്‍ കുഞ്ഞുഹാജി മാന്നാറിന് നല്കി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രകാശനം ചെയ്തു. ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി രചിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷയുടെ പ്രകാശനകര്‍മം അമിനി ദ്വീപ് ഖാദി ഫത്ഹുല്ലാ മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു.
പി.വി. അബ്ദുല്‍ വഹാബ് എം.പി, എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.എൽ.എമാരായ അന്‍വര്‍ സാദത്ത്, എന്‍. ശംസുദ്ദീന്‍, ശാഫി പറമ്പില്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്, ഹംദുല്ല സഈദ്, ഹാഷിറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. റഷീദ് ബീമാപ്പള്ളി, കെ.പി. മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, തോന്നക്കല്‍ ജമാല്‍, നിസാര്‍ പറമ്പന്‍, സിദ്ദീഖ് നദ്വി ചേറൂര്, സി.എച്ച്. ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, ഡോ. പി.ടി. അബ്ദുറഹ്മാന് ദുബൈ എന്നിവര്‍ പങ്കെടുത്തു. കെ.ടി. ഹുസൈന് കുട്ടി മൗലവി നന്ദി പറഞ്ഞു.
വൈകീട്ട് നടന്ന ‘അവബോധം’ പഠന സെഷനില്‍ മഅ്മൂന്‍ ഹുദവി വണ്ടൂര്‍, സലാം ബാഖവി വടക്കെക്കാട്, അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ആബിദ് ഹുസൈന് എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ഇസ്മാഈല്‍ ഫൈസി എറണാകുളം നന്ദി പറഞ്ഞു. ‘അനുഭൂതി’ ആത്മീയ സെഷനില്‍ മൊയ്തീന് കുട്ടി ഫൈസി വാക്കോട്, ഇബ്രാഹീം ഫൈസി പേരാല്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.