തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സംസ്ഥാന ഭാരവാഹികളായി സി.കെ.എം. സാദിഖ് മുസ്ലിയാർ (പ്രസി), ടി. മൊയ്തീൻ മുസ്ലിയാർ പുറങ്ങ്, കെ.കെ. ഇബ്രാഹീം മുസ്ലിയാർ എളേറ്റിൽ (വൈസ് പ്രസി), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി (ജന. സെക്ര), എം. അബ്ദുറഹ്മാൻ മുസ്ലിയാർ കുടക്, കെ.ടി. ഹുസൈൻകുട്ടി മൗലവി മലപ്പുറം (ജോ. സെക്ര), എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ കംബ്ലക്കാട് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
മുഅല്ലിം ക്ഷേമനിധി ചെയർമാനായി സി.കെ.എം. സാദിഖ് മുസ്ലിയാരെയും ഡെപ്യൂട്ടി ചെയർമാനായി എം.എം. മുഹ്യുദ്ദീൻ മുസ്ലിയാർ ആലുവയെയും അഡ്വൈസറായി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരെയും സെക്രട്ടറിയായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയെയും തെരഞ്ഞെടുത്തു.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ സി.കെ.എം. സാദിഖ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
ഡോ. എൻ.എ.എം. അബ്്ദുൽ ഖാദിർ, എം.എ. ചേളാരി, കെ.എം. അബ്ദുല്ല മാസ്റ്റർ, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, ഹസൈനാർ ഫൈസി ഫറോക്ക്, അബൂബക്കർ സാലൂദ് നിസാമി കാസർകോട്, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസൻ മുസ്ലിയാർ വണ്ടൂർ, അബ്ദുൽ ഖാദിർ അൽ ഖാസിമി, മുഹമ്മദലി ഫൈസി കോട്ടോപാടം, വി.എം. ഇല്യാസ് ഫൈസി തൃശൂർ, ഉമർ ഫാറൂഖ് മൗലവി ചിക്മംഗളൂരു, ജഅ്ഫർ മൗലവി ആലപ്പുഴ, ഷാജഹാൻ മൗലവി കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.