സംരംഭക വര്‍ഷം 2.0; ആ​ല​പ്പു​ഴ ജില്ലയില്‍ 7252 പുതിയ സംരംഭം

ആ​ല​പ്പു​ഴ: വ്യ​വ​സാ​യ വ​കു​പ്പി​ന്റെ കീ​ഴി​ല്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന സം​രം​ഭ​ക വ​ര്‍ഷം. ഒ​രു വ​ര്‍ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ എ​ന്ന പ​ദ്ധ​തി തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​വും ജി​ല്ല​യി​ല്‍ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട്. സം​രം​ഭ​ക വ​ര്‍ഷം 2.0 ത്തി​ന്‍റെ ഭാ​ഗ​മാ​യി 2022-23 വ​ര്‍ഷ​ത്തി​ല്‍ ജി​ല്ല നൂ​റു​ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചി​രു​ന്നു. ക​ല​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യും ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്രം ക​ണ്‍വീ​ന​റു​മാ​യു​ള്ള ജി​ല്ല​ത​ല മോ​ണിട്ട​റി​ങ് ക​മ്മി​റ്റി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ന്ന​ത്. 7000 യൂ​നി​റ്റ് എ​ന്ന​താ​യി​രു​ന്നു ജി​ല്ല​യു​ടെ ല​ക്ഷ്യം.

ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ 15 ദി​വ​സം മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ 7252 പു​തി​യ സം​രം​ഭ​ങ്ങ​ളു​മാ​യാ​ണ് ജി​ല്ല മു​ന്നേ​റു​ന്ന​ത്. പു​തി​യ സം​രം​ഭ​ങ്ങ​ള്‍ വ​ഴി 411.8 കോ​ടി​യു​ടെ നി​ക്ഷേ​പ​വും 13,721 പേ​ര്‍ക്ക് തൊ​ഴി​ല​വ​സ​ര​വും ന​ല്‍കി. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ല്‍ 1061 പു​തി​യ സം​രം​ഭ​വും സേ​വ​ന മേ​ഖ​ല​യി​ല്‍ 3058 വാ​ണി​ജ്യ​മേ​ഖ​ല​യി​ല്‍ 3133 പു​തി​യ സം​രം​ഭ​വും പ്ര​വ​ര്‍ത്തി​ക്കു​ന്നു.

ഇ​തി​ല്‍ 43 ശ​ത​മാ​നം വ​നി​ത സം​രം​ഭ​ക​രാ​ണ്. അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും അ​ധി​കം യൂ​നി​റ്റ്​ ആ​രം​ഭി​ച്ച​ത് -113 എ​ണ്ണം. ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം യൂ​നി​റ്റ്​ ആ​രം​ഭി​ച്ച​ത് ആ​ല​പ്പു​ഴ​യി​ലാ​ണ് -372 എ​ണ്ണം. 72 പ​ഞ്ചാ​യ​ത്തി​ലും ആ​റ് ന​ഗ​ര​സ​ഭ​യി​ല്‍ 86 എ​ന്റ​ര്‍പ്രൈ​സ് ഡെ​വ​ല​പ്​​മെ​ന്റ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. പ്ര​ദേ​ശ​ത്തി​ന്റെ പ്ര​ത്യേ​ക​ത​ക്ക​നു​സ​രി​ച്ച് പു​തി​യ സം​രം​ഭ​ങ്ങ​ള്‍ക്കു​ള്ള ആ​ശ​യ​ങ്ങ​ള്‍ ന​ല്‍ക​ല്‍, സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്​​ക​ര​ണം, ഹെ​ല്‍പ് ഡെ​സ്‌​ക്, സം​രം​ഭം തു​ട​ങ്ങാ​ന്‍ പ്രാ​പ്ത​രാ​ക്ക​ല്‍ തു​ട​ങ്ങി എ​ല്ലാ ഘ​ട്ട​ത്തി​ലും ഇ​വ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ണ്. യു​വ​ജ​ന​ങ്ങ​ള്‍, തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍, വ​നി​ത​ക​ള്‍, വ​നി​ത ഗ്രൂ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്കാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൊ​തു​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, വാ​യ്പ-​ലൈ​സ​ന്‍സ് മേ​ള​ക​ള്‍, ത​ദ്ദേ​ശി​യ വി​പ​ണ​ന മേ​ള​ക​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - samrambhaka varsham 2.0; 7252 new ventures in Alappuzha district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.