സംരംഭക വര്‍ഷം 2.0; ആലപ്പുഴ ജില്ലയില്‍ 7252 പുതിയ സംരംഭം
text_fieldsആലപ്പുഴ: വ്യവസായ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിവരുന്ന സംരംഭക വര്‍ഷം. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജില്ലയില്‍ വിജയകരമായി മുന്നോട്ട്. സംരംഭക വര്‍ഷം 2.0 ത്തിന്റെ ഭാഗമായി 2022-23 വര്‍ഷത്തില്‍ ജില്ല നൂറുശതമാനം ലക്ഷ്യം കൈവരിച്ചിരുന്നു. കലക്ടര്‍ അധ്യക്ഷനായും ജനറല്‍ മാനേജര്‍ ജില്ല വ്യവസായകേന്ദ്രം കണ്‍വീനറുമായുള്ള ജില്ലതല മോണിട്ടറിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്. 7000 യൂനിറ്റ് എന്നതായിരുന്നു ജില്ലയുടെ ലക്ഷ്യം.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 15 ദിവസം മാത്രം ബാക്കിനില്‍ക്കെ 7252 പുതിയ സംരംഭങ്ങളുമായാണ് ജില്ല മുന്നേറുന്നത്. പുതിയ സംരംഭങ്ങള്‍ വഴി 411.8 കോടിയുടെ നിക്ഷേപവും 13,721 പേര്‍ക്ക് തൊഴിലവസരവും നല്കി. ഉൽപാദന മേഖലയില്‍ 1061 പുതിയ സംരംഭവും സേവന മേഖലയില്‍ 3058 വാണിജ്യമേഖലയില്‍ 3133 പുതിയ സംരംഭവും പ്രവര്‍ത്തിക്കുന്നു.
ഇതില്‍ 43 ശതമാനം വനിത സംരംഭകരാണ്. അരൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം യൂനിറ്റ് ആരംഭിച്ചത് -113 എണ്ണം. നഗരസഭകളില്‍ ഏറ്റവുമധികം യൂനിറ്റ് ആരംഭിച്ചത് ആലപ്പുഴയിലാണ് -372 എണ്ണം. 72 പഞ്ചായത്തിലും ആറ് നഗരസഭയില്‍ 86 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാര്‍ പ്രവര്‍ത്തിക്കുന്നു. പ്രദേശത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുതിയ സംരംഭങ്ങള്‍ക്കുള്ള ആശയങ്ങള്‍ നല്കല്, സംരംഭകത്വ ബോധവത്കരണം, ഹെല്പ് ഡെസ്ക്, സംരംഭം തുടങ്ങാന്‍ പ്രാപ്തരാക്കല്‍ തുടങ്ങി എല്ലാ ഘട്ടത്തിലും ഇവരുടെ സഹായം ലഭ്യമാണ്. യുവജനങ്ങള്‍, തിരികെയെത്തിയ പ്രവാസികള്‍, വനിതകള്‍, വനിത ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുബോധവത്കരണ പരിപാടികള്‍, വായ്പ-ലൈസന്‍സ് മേളകള്‍, തദ്ദേശിയ വിപണന മേളകള്‍ എന്നിവയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.