പുനലൂർ: തെന്മല ഡാമിൽ (കല്ലടഡാം) ജലസംഭരണശേഷി കുറയ്ക്കുന്ന എക്കലും മണലും നീക്കം ചെയ്യാത്തത് ജലസംഭരണത്തിന് ഭീഷണിയാകുന്നു. ചെറിയ മഴയിലും ഡാം പെെട്ടന്ന് നിറയും. വേനൽക്കാല ജലസേചനത്തിന് സംഭരിക്കേണ്ട വെള്ളം മഴക്കാലത്ത് ഡാം ഷട്ടറുകൾ തുറന്ന് ഒഴുക്കേണ്ട സ്ഥിതിയാണ്. ഡാമിനോട് ചേർന്നുള്ള വൈദ്യുതോൽപാദനകേന്ദ്രത്തിലെ ജനറേറ്റർ പതിവായി തകരാറിലാകുന്നു. ഇതുകാരണം വേണ്ടത്ര വെള്ളം ഉപയോഗിക്കാത്തതാണ് നിലവിൽ ഡാമിലെ ജലനിരപ്പ് വേനൽക്കാലത്ത് കുറയാതിരിക്കുന്നത്. ഡാമിലെ എക്കലിെൻറയും മണലിെൻറയും അളവ് കണ്ടെത്താൻ കഴിഞ്ഞവർഷം ജനുവരിയില്‍ പീച്ചിയിലെ കേരള എൻജീനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം ഹൈഡ്രോ ഗ്രാഫിക് സർവേ നടത്തിയിരുന്നു. എക്കൽ സാമ്പിളുകളും പരിശോധിച്ചു.
ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിച്ചതാണ്. അണക്കെട്ടിെൻറ സംഭരണശേഷി വര്‍ധിപ്പിക്കാൻ എക്കലും മണലും നീക്കം ചെയ്യുന്നത് സംബന്ധിച്ച സാധ്യതാപഠനത്തിന് ഈ റിപ്പോർട്ട് സഹായകമാകുമെങ്കിലും തുടർനടപടിയില്ല. ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേർന്നാണ് ഡാമിെൻറ ഭാഗങ്ങൾ. അത്യപൂർവ ജലജീവികളും സസ്യങ്ങളും എക്കൽ മണൽ ഡ്രെഡ്ജിങ്ങിൽ നശിക്കുമെന്ന വാദത്തിലാണ് 2003ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തെന്മല ഡാമിലെ മണൽ എക്കൽ നീക്കം ചെയ്യലിനെ തടസ്സപ്പെടുത്തിയത്.
ഈ കുരുക്കഴിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഇല്ലാത്തവിധം എക്കൽ നീക്കം ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നില്ല. 1000 കോടിയുടെ വരുമാനം നേടാൻ കഴിയുന്ന മണൽ ഡാമിലുണ്ട്. മണൽ കലവറയൊരുക്കി വിൽക്കാനുമാകും. കേരളത്തിലെ നിരവധി ഡാമുകളിലെ മണൽ നീക്കം ചെയ്യൽ ഇപ്പോൾ തയാറാക്കിയ പദ്ധതികളിൽ തെന്മല ഡാം പരിഗണിക്കപ്പെട്ടിട്ടുമില്ല.
സംസ്ഥാനത്തെ 20 റിസർവോയറിൽനിന്ന് ആദ്യഘട്ടത്തിലും ബാക്കി 32 ൽനിന്ന് രണ്ടാംഘട്ടത്തിലും മണൽ നീക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ പ്രളയശേഷം വൻതോതിൽ അടിഞ്ഞുകൂടിയ മണൽ നീക്കണമെന്ന് ഡാം െറഗുലേറ്ററി കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേർതിരിക്കുന്ന എക്കൽ കർഷകർക്ക് നൽകാനും മണൽ നിർമാണമേഖലക്ക് വേണ്ടി വിൽക്കാനുമായിരുന്നു സർക്കാർ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.