ശബരിമലയിൽ കളഭാഭിഷേകത്തിന് ഇക്കുറി വനംവകുപ്പിൽ നിന്ന് വാങ്ങുന്ന ചന്ദനമുട്ടികൾ ഉപയോഗിക്കും

ശബരിമല: ശബരിമലയിലെ കളഭാഭിഷേകത്തിന് ഇക്കുറി ഉപയോഗിക്കുന്നത് വനംവകുപ്പിൽ നിന്ന് വാങ്ങുന്ന ചന്ദനമുട്ടികൾ. ശബരിമലയിലെ കളഭാഭിഷേകം ഉൾപ്പെടെയുള്ള പൂജാദി കാര്യങ്ങൾക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് നിലവാരം കുറഞ്ഞ ചന്ദനം വാങ്ങുന്നതായും കളഭവും നിരതദ്രവ്യവും കൊണ്ടുവരുന്ന ഭക്തരിൽ നിന്നും കളഭത്തിൻ്റേത് ഉൾപ്പെടെയുള്ള തുക ഈടാക്കുന്നതായും കാട്ടി കഴിഞ്ഞ മണ്ഡലകാലത്ത് 'മാധ്യമം' വാർത്ത നൽകിയിരുന്നു. സംഭവത്തിൽ ഇടപെട്ട ഹൈകോടതി ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറിൽൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതേ തുടർന്നാണ് ഈ മണ്ഡലകാലം മുതൽ വനം വകുപ്പിൽ നിന്നും നേരിട്ട് ചന്ദനം വാങ്ങി ക്ഷേത്രത്തിൽ തന്നെ അരച്ച് ഉപയോഗിക്കുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഇതുപ്രകാരം വനം വകുപ്പിൽ നിന്ന് വാങ്ങി ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമുട്ടികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചന്ദനത്തിന്റെ അപര്യാപ്തത മൂലം നിലവിൽ ഭക്തർക്ക് പ്രസാദമായി നൽകുന്നത് ഈ ചന്ദനമല്ല. ക്ഷേത്രത്തിലെ മുഴുവൻ ആവശ്യങ്ങൾക്കുമുള്ള ചന്ദനം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Tags:    
News Summary - Sandalwood purchased from the forest department will be used for Kalabhabhishekam at Sabarimala this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.