മുക്കം: നിർദിഷ്ട മംഗളൂരു-കൊച്ചി ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്ന് നർമദ ബചാവോ ആന്ദോളൻ സമര നേതാവും മഗ്സാസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാെണ്ഡ. എരഞ്ഞിമാവിൽ െഗയിൽ വിരുദ്ധ സമരപ്പന്തലും ഗെയിൽ പൈപ്പ്ലൈൻ പദ്ധതിപ്രദേശവും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരക്കാരെ തീവ്രവാദികളായി മുദ്രകുത്തുന്നതിലൂടെ സർക്കാർ നിയമലംഘനങ്ങൾക്ക് കൂട്ടുപിടിച്ച് യഥാർഥ ഭീകരവാദികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാറും പിണറായി വിജയനും ജനവിരുദ്ധ നയമാണ് പിന്തുടരുന്നത്. സർക്കാർ പദ്ധതിക്കായി കാർഷിക മേഖല തീരുമാനിക്കുമ്പോൾ 70 ശതമാനം കർഷകരുടെ അനുമതി വേണമെന്നതാണ് രാജ്യത്തിെൻറ ചട്ടങ്ങൾ വിശദമാക്കുന്നത്. ഗെയിൽ പദ്ധതി സർക്കാറും സ്വകാര്യ കമ്പനികളും സംയുക്തമായാണ് നടപ്പാക്കുന്നത്.
അതുകൊണ്ട് 80 ശതമാനം കർഷകരുടെ അനുമതിയെങ്കിലും ആവശ്യമാണ്. എന്നാൽ, ഇത് പാലിക്കാതെ തീർത്തും നിയമവിരുദ്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ഈ പദ്ധതിക്കെതിരെ സർവപിന്തുണയും ഉണ്ടാവുമെന്നും ഡോ. സന്ദീപ് പാണ്ഡെ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സന്ദീപ് പാണ്ഡെ എരഞ്ഞിമാവിലെ സമരപ്പന്തലിലെത്തിയത്.
ഒരു മണിക്കൂറോളം ചെലവിട്ട് ഗെയിൽ ഇരകളുടെ പരാതികൾ പൂർണമായും കേട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.