പാലക്കാട്: സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. മറ്റ് രാഷ്ട്രീയപാർട്ടികളിൽ നിന്ന് എത്രയോ പേരെ സി.പി.എം സ്വീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സന്ദീപ് പാർട്ടിക്കെതിരെ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
മുൻകാലങ്ങളിൽ മറ്റ് നേതാക്കൾക്കെതിരെ ഞങ്ങളൊക്കെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എന്നത് അതതു കാലഘട്ടത്തിലെ വസ്തുനിഷ്ഠമായ നിലപാടുകളെ അപഗ്രഥിച്ചിട്ട് എടുക്കുന്ന നിലപാടുകളാണ്. ആരെയും പാർട്ടിയിലെത്തിക്കാൻ ചൂണ്ടയിടുന്ന ആളൊന്നുമില്ല ഞാൻ. ബുദ്ധിയില്ലാത്ത ആർ.എസ്.എസുകാരനല്ല സന്ദീപ് വാര്യർ. അദ്ദേഹത്തിന്റെ നിലപാടിൽ പോലും മാറ്റം വരുന്നു എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്. സന്ദീപ് വാര്യരെ പോലുള്ളവരെ എത്രകാലമാണ് ഒതുക്കി നിർത്തുകയെന്നും എ.കെ. ബാലൻ ചോദിച്ചു.
പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും വ്യക്തമാക്കി സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ പാർട്ടി മാത്രം കൂടെ നിന്നില്ലെന്നും ആ കുറിപ്പിൽ സന്ദീപ് വാര്യർ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.