പാലക്കാട്: പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന് പിന്നാലെ നടത്തിയ റാലിയുടെ വിഡിയോ പങ്കുവെച്ചാണ് സന്ദീപ് വാര്യരുടെ പ്രതികരണം. കഴിഞ്ഞ വർഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി പാലക്കാട് അധികാരം പിടിച്ച ബി.ജെ.പി ഇക്കുറി കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്.
അതേസമയം, പാലക്കാട്ടെ വിജയത്തിന് പിന്നാലെ നഗരസഭാ ഓഫീസിൽ ബി.ജെ.പി ജയ്ശ്രീറാം ബാനർ ഉയർത്തിയത് വിവാദമായി. വിജയാഘോഷത്തിനിടെയാണ് ബാനർ ഉയർത്തിയത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
52 അംഗ പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 27 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ വർഷം 24 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. യു.ഡി.എഫ് 12 സീറ്റുകളും എൽ.ഡി.എഫ് ഒമ്പത് സീറ്റുകളിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.