കൊല്ലണം, കത്തിക്കണം; സമൂഹ മാധ്യമങ്ങൾ വഴി സംഘ്​പരിവാറി​െൻറ കലാപാഹ്വാനം

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴി സംഘപരിവാര്‍ കലാപാഹ്വാനം നടത്തുന്നതായി റിപ്പോര്‍ട്ട്. ശബരിമല കര്‍മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. ഗ്രൂപ്​ ചാറ്റി​​​​ന്റെ സ്​ക്രീൻഷോട്ടുകൾ പുറത്തുവന്നു. കലാപം അഴിച്ചു വിടുന്നതിനൊപ്പം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ അടക്കം കത്തിക്കുവാനും ഗ്രൂപ്പില്‍ ആഹ്വാനം ചെയ്യുന്നുണ്ട്​.

എസ്. ശ്രീജിത്ത് എന്നയാളാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന്​ ആവശ്യ​പ്പെടുന്ന ശബ്​ദ രേഖകളും പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്ന ആഹ്വാനവും ഗ്രൂപ്പിലുണ്ട്​. ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മറ്റു ഗ്രൂപ്പുകളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ്​ വിവരം. ഇവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

അതേസമയം സന്നിധാനത്ത് ഇന്നലെ അറസ്റ്റിലായവര്‍ നേരത്തെയും പ്രശ്നമുണ്ടാക്കിയവരാണെന്ന് പൊലീസ് അറിയിച്ചു. 15 പേര്‍ ചിത്തിരയാട്ട വിശേഷ പൂജാദിവസവും സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയിരുന്നു. ഇന്നലെ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് രാജേഷും ചിത്തിര ആട്ട വിശേഷ വേളയില്‍ സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു​വെന്ന് പൊലീസ് അറിയിച്ചു.

Full View
Tags:    
News Summary - sangh parivar groups calls for violence whatsapp screenshot leaked-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.