ഭക്തരല്ല; സംഘ്പരിവാറാണ് ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് -മുഖ്യമന്ത്രി (VIDEO)

തിരുവനന്തപുരം: ശബരിമലയിൽ കലാപമുണ്ടാക്കാനാണ് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമരങ്ങൾ ഭക്തിയിലൂടെ ഉണ്ടായതല്ല. സംഘപരിവാറിന്‍റെ കൈപ്പിടിയിൽ ശബരിമലയെ ഒതുക്കാനാണ് ശ്രമം. ഭക്തരെന്ന് അവകാശപ്പെട്ട് എത്തിയവർ സംഘപരിവാറുകാരാണെന്ന് വ്യക്തമായിട്ടുണ്ട്. കോടതി വിധി നടപ്പാക്കാനേ സർക്കാരിനു കഴിയൂ. നിയമവാഴ്ചയുള്ള രാജ്യത്ത് കോടതി വിധി നടപ്പാക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറാണ് സമരം നടത്തുന്നതെങ്കിലും തങ്ങളും കൂടെ ഉണ്ടെന്നാണ് കോൺഗ്രസും പറയുന്നത്. ചിത്തിര ആട്ടവിശേഷ സമയത്ത് നടന്ന ആക്രമണകാരികളെ സര്‍ക്കാര്‍ നേരിട്ടില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാല്‍ അവരെ അറസ്റ്റ് ചെയ്തപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നായി അദ്ദേഹത്തിന്‍റെ നിലപാട്. ബി.ജെ.പിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുകയാണ് കോണ്‍ഗ്രസെന്നും അവര്‍ വോട്ടിനു വേണ്ടി രാജ്യത്തെ വില്‍ക്കുകയാണെന്നും പിണറായി ആരോപിച്ചു.

ആദ്യഘട്ടത്തിൽ പൊലീസ് സംയമനം പാലിച്ചിരുന്നു. ഭക്തർക്ക് നേരെ കൈയേറ്റമുണ്ടാകുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മാധ്യമ പ്രവർത്തകർ അക്രമിക്കപ്പെട്ടു. ഇത്തരത്തിൽ സംഘ്പരിവാർ പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടത്. പൊലീസിന് ഭക്തർക്ക് ക്ഷത്ര സന്ദർശനമൊരുക്കണമെന്ന നിലപാടായിരുന്നു. എന്നാൽ ഇതിന് തടസം സൃഷ്ടിക്കാൻ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

ആചാരസരക്ഷണം പറയുന്നവർ പതിനെട്ടാം പടിയിൽ ആചാരം ലംഘിച്ച കാഴ്ച ജനങ്ങൾ കണ്ടതാണ്. ഭക്തിപൂർവം ശബരിമലയെ സമീപിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംഘ്പരിവാർ സമീപിക്കുന്നത്. ഇതിൽ ഗുണം ലഭിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. യഥാർഥത്തിൽ ഇവർ ഭക്തരെ ദുരിതത്തിലാഴ്ത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

50 വയസിന് മുകളിലുള്ളവരെ പോലും തടയുന്ന നില ഉണ്ടായി. പ്രശ്നങ്ങളുണ്ടാക്കാൻ കാരണം കിട്ടാതിരിന്നപ്പോഴാണ് 50 വയസിന് മുകളിലുള്ള സ്ത്രീകളെ ഇവർ അക്രമിച്ചത്. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കണ്ടത്. യഥാർഥ ഭക്തർക്ക് ദുരിതമയമായ സാഹചര്യമാണ് പ്രതിഷേധങ്ങൾ ഉണ്ടാക്കിയത്. രാഷ്ട്രിയ ഗുണം കിട്ടാൻ ഭക്തരെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

തൃശൂര്‍ സ്വദേശിയായ ഭക്തയെയും കുടുംബത്തെയും ആക്രമിച്ച സംഘത്തിലുള്ളത് സംഘപരിവാര്‍ നേതാക്കളാണ്. രാജേഷ് ആര്‍ എന്നയാൾ എറണാകുളം, മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയുള്ള ഭാരവാഹിയാണ്. പി.വി സജീവ് മൂവാറ്റുപുഴ ജില്ലാ കാര്യവാഹക്, എബിവിപി സംസ്ഥാന ഭാരവാഹിയാണ് വിഷ്ണു സുരേഷ്, അമ്പാടി, ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയായ എ.വി ബിജു തുടങ്ങിയവരൊക്കെയാണ് ശബരിമലയില്‍ അക്രമം നടത്തിയത്. ഇവരില്‍ പലരും വനത്തിലൂടെയാണ് ശബരിമലയില്‍ എത്തിയത്. ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തുവന്നതോടെ ഇവര്‍ എന്തിനാണ് വരുന്നതെന്നും എങ്ങനെയാണ് വരുന്നതെന്നും വ്യക്തമാകുന്നുണ്ട്. ഇവരില്‍ പലരുടെയും പേരില്‍ വിവിധ സ്ഥലങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഇത്തരക്കാര്‍ ശബരിമലയില്‍ വരുമ്പോള്‍ ശബരിമലയില്‍ വരാനുള്ള ആചാരക്രമങ്ങള്‍ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്​ ‘ഒക്കച്ചങ്ങാതി’

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി സ​മ​ര​ത്തെ പി​ന്തു​ണ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ ബി.​ജെ.​പി​യു​ടെ ‘ഒ​ക്ക​ച്ച​ങ്ങാ​തി’​യാ​ണെ​ന്ന്​ പി​ണ​റാ​യി വി​ജ​യ​ൻ. വി​ശ്വ​സ​ത്തി​​െൻറ പേ​രി​ൽ മ​ത​നി​ര​േ​പ​ക്ഷ​ത ത​ക​ർ​ക്കാ​നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കാ​നു​മു​ള്ള​ ബി.​ജെ.​പി നീ​ക്ക​ത്തെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പി​ന്തു​ണ​ക്കു​െ​ന്ന​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്​ പി​ണ​റാ​യി​യു​ടെ വി​ശേ​ഷ​ണം. ത​ല​ശ്ശേ​രി, പാ​നൂ​ർ ഭാ​ഗ​ത്ത്​ ക​ല്യാ​ണ​ദി​വ​സം വ​ര​​െൻറ സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യി നി​ൽ​ക്കു​ന്ന​യാ​ളെ​യാ​ണ്​​ ‘ഒ​ക്ക​ച്ച​ങ്ങാ​തി’ എ​ന്നു​പ​റ​യു​ന്ന​ത്.


Tags:    
News Summary - Sangpariwar Behind Sabarimala Issues-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.