കണ്ണൂർ: കണ്ണൂർ വനിത ജയിലിനോടനുബന്ധിച്ച് ക്രഷെയും സാനിറ്ററി നാപ്കിൻ യൂനിറ്റും ആരംഭിക്കാൻ ആലോചിക്കുന്നതായി ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ പറഞ്ഞു. കാരാഗൃഹം എന്നതിനപ്പുറം മാനസികപരിവർത്തനത്തിനുള്ള ഇടങ്ങളായി ജയിലുകൾ മാറണമെന്നാണ് സർക്കാറും സമൂഹവും ആഗ്രഹിക്കുന്നത്. കണ്ണൂർ വനിത ജയിലിലെ തടവുകാർ നിർമിച്ച കുട്ടിക്കുപ്പായങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീലേഖ.
വനിത ജയിലിൽ അമ്മമാർക്കൊപ്പം ഒരു കുറ്റവും ചെയ്യാത്ത കുട്ടികൾകൂടി കഴിയേണ്ടിവരുന്നത് സങ്കടകരമാണ്. അത്തരം കുട്ടികൾക്ക് ക്രഷ് സംവിധാനം കുറെക്കൂടി ഗുണകരമാവും. മനഃപരിവർത്തനമുണ്ടായി പുറത്തിറങ്ങുമ്പോൾ ജീവിതം നയിക്കാൻ തൊഴിൽ ഉണ്ടാവണമെന്ന ആഗ്രഹത്തിലാണ് ചെറിയ കൈത്തൊഴിലുകൾ ജയിലുകളിൽ പരിശീലിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.