തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെ 35 െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. സംസ്ഥാന മുഖ്യതെരെഞ്ഞടുപ്പ് ഒാഫിസർ ടിക്കറാം മീണക്കും മാറ്റം. ടിക്കറാം മീണക്ക് പകരം സഞ്ജയ് കൗളിനാണ് പുതിയ ചുമതല. പ്ലാനിങ് ആൻഡ് എക്കണോമിക് അഫേഴ്സ് വിഭാഗത്തിെൻറ ചുമതലയാണ് ടിക്കറാം മീണക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരം ലഭിക്കുന്നതുവരെ ധനവകുപ്പിേൻറതുൾപ്പെടെ നിലവിലെ ചുമതലകളിൽ തുടരും. കൂടാതെ എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോഡ്, കോട്ടയം, പത്തനംതിട്ട ജില്ല കലക്ടർമാർക്കും മാറ്റമുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാതോമസിന് നിലവിലെ പഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ടുമെൻറിന് പുറമെ ആരോഗ്യ കുടുംബ ക്ഷേമവകുപ്പിെൻറ അധികചുമതല നൽകി.
അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ചുമതല നൽകി. തദ്ദേശഭരണ വകുപ്പിെൻറ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരനാണ് ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിെൻറ ചുമതല. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ), രാജേഷ്‌കുമാർ സിൻഹ ( കയർ, വനം വന്യജീവി വകുപ്പ്), റാണിജോർജ് (സാമുഹ്യനീതിവകുപ്പ്, വനിതാശിശിവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ് (നികുതി, സ്‌പോർട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ്), ടിങ്കുബിസ്വാൾ (തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡയറി ഡെവലപ്‌മെൻറ്), ആനന്ദ് സിങ് (പബ്ലിക് വർക്‌സ്, കെ.എസ്.ടി.പി), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ. രത്തൻ യു. ഖേൽക്കർ (കേരള ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്), ബിജു പ്രഭാകർ (ട്രാൻസ്‌പോർട്ട് സെക്രട്ടറി), സി.എ. ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ്) എന്നീ ചുമതലകൾ നൽകി.
തൃശൂർ ജില്ല കലക്‌ടർ ഷാനവാസിനെ മഹാത്മഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി സ്‌കീം ഡയറക്‌ടറായി മാറ്റി നിയമിച്ചു. പൊതുഭരണ വകുപ്പ് ജോയൻറ് സെക്രട്ടറി ഹരിത വി. കുമാറിനെ തൃശൂർ കലക്‌ടറായി നിയമിച്ചു. പത്തനംതിട്ട കലക്‌ടർ നരസിംഹുഗാരി റെഡ്ഡിയാണ് പുതിയ കോഴിക്കോട് കലക്‌ടർ.
ജാഫർ മാലിക്കാണ് പുതിയ എറണാകുളം കലക്‌ടർ. കോട്ടയം കലക്‌ടർ എം. അഞ്‌ജനയെ പൊതുഭരണ വകുപ്പ് ജോയൻറ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതലയും അഞ്‌ജനക്ക് നൽകി. പഞ്ചായത്ത് ഡയറക്‌ടർ പി.കെ. ജയശ്രീയെ കോട്ടയം കലക്‌ടറായി നിയമിച്ചു.
സാമൂഹിക നീതി വകുപ്പ് ഡയറക്‌ടർ ഷീബ ജോർജിനെ ഇടുക്കി ജില്ല കലക്‌ടറായി നിയമിച്ചു. ഇടുക്കി കലക്‌ടർ എച്ച്. ദിനേശനാണ് പുതിയ പഞ്ചായത്ത് ഡയറക്‌ടർ. മഹാത്മഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്‌മെൻറ് ഗ്യാരണ്ടി സ്‌കീം ഡയറക്‌ടർ ദിവ്യ എസ്. അയ്യരെ പത്തനംതിട്ട കലക്‌ടറായി മാറ്റി നിയമിച്ചു. എറണകുളം ജില്ല വികസന കമീഷണർ അഫ്‌സാന പർവീന് കൊച്ചിൻ സ്‌മാർട് മികൻ ലിമിറ്റഡ് സി.ഇ.ഒ ചുമതല നൽകി.
കായിക യുവജനകാര്യ ഡയറക്‌ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയൻറ് കമീഷണറുടെ അധിക ചുമതല നൽകി. വ്യാവസായിക ഡയറക്ടറായിരുന്ന എം.ജി. രാജമാണിക്യത്തിന് പട്ടികജാതി ജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീ ഡയറക്ടറായിരുന്ന എസ്. ഹരികിഷോറിനെ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടറായി നിയമിച്ചു.
ദുരന്ത നിവാരണ കമീഷണറായ ഡോ. എ. കൗശികനെ അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല നൽകി. ഭൂ സർവേ ഡയറക്ടറായിരുന്ന ആർ. ഗിരിജയെ ഫിഷറീട് ഡയറക്ടറായി നിയമിച്ചു. ഇൻഡസ്ട്രീസ് ആൻഡ് കൊമ്മേഴ്സ് വകുപ്പ് ഡയറക്ടറായിരുന്ന ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദിനെ കാസർകോട് കലക്ടറായി നിയമിച്ചു. കാസർകോഡ് കലക്ടറായിരുന്ന ഡോ. ഡി. സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയറക്ടറായി നിമയമിച്ചു. ഇദ്ദേഹത്തിന് ആയുഷിെൻറ ഡയറക്ടറുടെ അധിക ചുമതലയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.