സഞ്ജിത്​ വധം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യയുടെ ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടി

കൊ​ച്ചി: പാ​ല​ക്കാ​ട് മ​മ്പു​റ​ത്ത് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എ. ​സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്ത്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ ര​ണ്ടു​ദി​വ​സം​മു​മ്പ് അ​റ​സ്റ്റ് ചെ​യ്‌​തെ​ന്നും സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ 15നാ​ണ് സ​ഞ്ജി​ത് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തെ​തു​ട​ർ​ന്ന് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും കേ​സ് സി.​ബി.​ഐ​ക്ക്​ വി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​ർ​ഷി​ക ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കെ​ടു​ത്ത പ്ര​തി​ക​ൾ അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന് അ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ഇ​വ​രെ പി​ടി​കൂ​ടാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ.​ഡി.​ജി.​പി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖം ചൂ​ണ്ടി​ക്കാ​ട്ടി​യ ഹ​ര​ജി​ക്കാ​രി, സി.​ബി.​ഐ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ന്ന പ്ര​തി​ക​ൾ പി​ന്നീ​ട് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കി​ല്ല. ഇ​തി​നാ​ലാ​ണ് അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നും എ.​ഡി.​ജി.​പി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലാ​യെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്ന പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ര​ല്ലെ​ന്നും ഹ​ര​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ച ജ​സ്റ്റി​സ് കെ. ​ഹ​രി​പാ​ൽ, ഹ​ര​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Sanjith murder: Sought explanation from kerala government in Wife's plea for CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.