തിരുവനന്തപുരം: സോളാര്‍ കമീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത എസ്. നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന പരാതികള്‍ ശങ്കര്‍ റെഡ്ഡി പൂഴ്ത്തിയതല്ളെന്ന് വിജിലന്‍സ്. സമാന പരാതിയില്‍ ഹൈകോടതി നടപടി തടഞ്ഞ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് നടപടി സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടായതെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സോളാര്‍ കമീഷനിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതികളില്‍ നടപടിയെടുക്കാതെ പൂഴ്ത്തിയെന്ന പായ്ച്ചിറ നവാസിന്‍െറ ഹരജിയിലാണ് വിജിലന്‍സ് മറുപടി നല്‍കിയത്.
അതേസമയം, ഹരജിയില്‍ വിജിലന്‍സിന്‍െറ നിലപാട് ആരാഞ്ഞതിനിടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത് ന്യായീകരിക്കുകയാണോ എന്ന് ജഡ്ജി എ. ബദറുദ്ദീന്‍ ആരാഞ്ഞു. നിലവില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ ഒരു തരത്തിലുമുള്ള അന്വേഷണവും വിജിലന്‍സ് നടത്തുന്നില്ല. ഈ സാഹചര്യത്തില്‍ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ കത്തിടപാടുകള്‍ നടത്തുന്നത് സ്വാഭാവികം മാത്രമാണ്.
മുന്‍ ഡയറക്ടര്‍ക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയുള്ള കത്തിടപാട് നിയമവിരുദ്ധമാണെന്നും കത്തില്‍ ആവശ്യപ്പെട്ടതു പോലുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ആരോപണത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കുന്നെന്നും പരാതിക്കാരന്‍ ആരോപിച്ചു. പരാതികള്‍ പൂഴ്ത്തിയെന്ന ഹരജിയിലും വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിക്കണമെന്ന് കത്ത് അയച്ചതിനെതിരെ കേസ് എടുക്കണമെന്ന ഹരജിയിലും ഈമാസം എട്ടിന് കോടതി വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.