കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടർ എൻ. ശങ്കര്‍റെഡ്ഡി അടക്കമുള്ളവർക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് ശമ്പളവർധനയില്ലാതെയും പൊലീസ് സർവിസ് ചട്ടങ്ങൾക്ക് വിധേയമായും ആണെന്ന് സർക്കാർ ഹൈകോടതിയിൽ. ശങ്കര്റെഡ്ഡിയടക്കം നാല് ഉദ്യോഗസ്ഥരുടെ ഡി.ജി.പിയായുള്ള നിയമനം നിലവിലെ സര്‍ക്കാര്‍ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കിലും പുതിയ നിയമനം അല്ലാത്തതിനാൽ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും വിശദീകരണ പത്രികയിൽ വ്യക്തമാക്കുന്നു. ശങ്കര്‍റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്കിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
വിജിലന്‍സ് കേസിലെ തുടര്‍ നടപടികള്‍ കഴിഞ്ഞ ദിവസം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. സ്ഥാനക്കയറ്റം നല്‍കിയത് സര്‍ക്കാറിെൻറ ഭരണപരമായ തീരുമാനമാണെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമല്ലെന്നും വ്യക്തമാക്കി വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ െബഞ്ചിെൻറ ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.